‘വേണം മറ്റൊരു കേരളം’ സംസ്ഥാന പദയാത്ര തെക്കൻ ജാഥ ഉദ്ഘാടനം ജനുവരി 15 നു വെങ്ങാനൂർ വി പി എസ് ബോയ്സ് സ്കൂൾ മൈദാനത്ത് നടക്കും. കവയിത്രി. പ്രൊഫ. സുഗതകുമാരി ഉദ്ഘാടനം നിർവഹിക്കും. പ്രൊഫ.കെ പി കുഞ്ഞിക്കണ്ണനാണ് തെക്കൻ മേഖല പദയാത്ര ക്യാപ്ടൻ.
16 Dec
ശാസ്ത്രസാഹിത്യപരിഷത്ത് പദയാത്ര
ശാസ്ത്രസാഹിത്യ പരിഷത്ത് ‘കേരളവികസന ക്യാമ്പയിന്‍’ പദയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം വെങ്ങാനൂരില്‍ നടക്കും. ജനവരി 15 മുതല്‍ 30 വരെ രണ്ടുപദയാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തെക്കന്‍ ജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം അയ്യന്‍കാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂരിലാണ് നടത്തുന്നത്. ഇതിന്റെ സംഘാടകസമിതി യോഗം 18ന് വൈകുന്നേരം 5 മണിക്ക് വെങ്ങാനൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും.
13 Dec
കലാജാഥ തിരുവനന്തപുരത്ത്
മറ്റൊരു കേരളം- സാമൂഹിക വികസന ക്യാമ്പെയിനിന്റെ ഭാഗമായ ശാസ്ത്രകലാജാഥക്ക് തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പരിഷത്ത് കലാജാഥകളുടെ സഹയാത്രികൻ അന്തരിച്ച പ്രശസ്ത കവി മുല്ലനേഴിക്ക് സമർപ്പിച്ച ഇക്കൊല്ലത്തെ കലാജാഥ വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യവുമായാണ് കേരളപര്യടനം നടത്തുന്നത്. നവകേരളത്തിന്റെ ജീർണിച്ച മോഡൽ കാണികളിലേക്കെത്തിച്ച് അതിൽ നിന്നുമുള്ള ഉണർവിനായുള്ള ആഹ്വാനവും നൽകിക്കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നത്. കലാജാഥ ഡിസംബർ 18 നു പത്തനം തിട്ടയിൽ സമാപിക്കും. തിരുവനന്തപുരം ജില്ലയിലെ കേന്ദ്രങ്ങളിലെ ജാഥാവതരണ നിമിഷങ്ങളിലൂടെ..














































































































