ജില്ലാ വാര്‍ഷിക സ്വാഗത സംഘം രൂപീകരിച്ചു.


കേരളാ ശാസ്ത്ര സാഹിത്യ  പരിഷത്ത് തിരുവനന്തപുരം ജില്ലാ  വാര്‍ഷിക സ്വാഗത സംഘം ഒക്ടോബര്‍ 31 ന് നെടുമങ്ങാട് ടൗണ്‍ എല്‍ പി സ്കൂളില്‍ ചേര്‍ന്നു. വിവിധ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. ജില്ലാ പ്രസിഡന്റ് ശ്രീ.ബി. രമേഷ് അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ വാര്‍ഷികത്തിന്റെ പ്രസക്തിയെക്കുറിച്ച് ശ്രീ. കെ.കെ.കൃഷ്ണകുമാര്‍  സംസാരിച്ചു. അഡ്വ.എ.സമ്പത്ത് MP, ശ്രീ.മാങ്കോട് രാധാകൃഷ്ണന്‍  MLA, ശ്രീ.G.കാര്‍ത്തികേയന്‍ MLA, ശ്രീമതി അരുന്ധതി MLA എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആനാവൂര്‍ നാഗപ്പന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. ആനാട് ജയന്‍, പാലോട് രവി Ex MLA, പഞ്ചായത്ത് അസ്സോസ്സിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ശ്രീ. ആര്‍ ശിവരാജന്‍, ശ്രീ. ചെറ്റച്ചല്‍ സഹദേവന്‍ എന്നിവര്‍ രക്ഷാധികാരികളായും മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ.കൊല്ലങ്കാവ് ചന്ദ്രന്‍ ചെയര്‍മാനായും ശ്രീ.പി.കേശവന്‍കുട്ടി ജനറല്‍ കണ്‍വീനറായും ശ്രീ.S വിജയകുമാര്‍, ശ്രീ.C വിജയകുമാര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

പരിഷത്ത് ജില്ലാ സമ്മേളനം 2010 ജനുവരി 9,10 തീയതികളില്‍ നെടുമങ്ങാട്ടു വച്ചാണ് നടക്കുന്നത്. വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികളുടെ കരട് രൂപരേഖയും ബഡ്ജറ്റും  കേശവന്‍കുട്ടി  അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. വാര്‍ഷിക നടത്തിപ്പിനായുള്ള സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. നെടുമങ്ങാട് മേഖലാ സെക്രട്ടറി ശ്രീ എസ്. വിജയകുമാര്‍ സ്വാഗതവും പ്രസിഡന്റ് ശ്രീ.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: