‘ഗലീലിയോ‘ നാടകയാത്ര നാളെ ആരംഭിക്കും


                                               ശാസ്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാനമെമ്പാടും കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് അവതരിപ്പിക്കുന്ന ഗലീലിയോ നാടകത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 14 ന് വൈകിട്ട് 5 മണിക്കു തിരുവനന്തപുരം എസ് എം വി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും.പ്രസിദ്ധ ജര്‍മ്മന്‍ നാടകകൃത്തായ ബര്‍തോള്‍ഡ് ബ്രഹത്ത് രചിച്ച അതിപ്രശസ്ത നാടകമാണ് ഗലീലിയോയുടെ ജീവിത കഥ. പ്രൊഫ. പി.ഗംഗാധരനാണ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ നാടകം സംവിധാനം ചെയ്തിരിക്കുന്നത്.

                                      ശ്രീ.വി.ശിവന്‍കുട്ടി എം എല്‍ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത നാടകകൃത്ത്  ശ്രീ.വയലാ വാസുദേവന്‍ പിള്ള ഉദ്ഘാടനം നിര്‍വഹിക്കും. നാടകം നവംബര്‍,ഡിസംബര്‍ മാസങ്ങളിലായി കേരളത്തിലെ ഇരുന്നൂറോളം കേന്ദ്രങ്ങളില്‍ അവതരിപ്പിക്കും.

                                          നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗലീലിയോ എന്ന മഹാശാസ്ത്രകാരന്‍ തന്റെ കൊച്ചു ടെലിസ്കോപ്പ് ആകാശത്തേക്ക് തിരിച്ചു കൊണ്ട് സൂര്യ കേന്ദ്രിത സൌരയൂഥത്തെ ലോകത്തിനു കാണിച്ചു കൊടുത്തപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടത് അന്നു വരെ ആവിഷ്കരിച്ചു വച്ച സിദ്ധാന്തങ്ങളായിരുന്നു..ശാസ്ത്ര നേട്ടങ്ങള്‍ മാനവരാശീക്കു പ്രയോജനപ്പെടണമെന്ന ബ്രഹത്തിന്റെ നിലപാടിന്റെ ഉജ്വലമായ രംഗാവിഷ്കരണമാണ് ഗലീലിയോ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: