‘ഗലീലിയോ‘ നാടകയാത്രക്ക് തുടക്കമായി.


                                         1610 ജനുവരി 10 മാനവചരിത്രത്തിലെ അതിമഹത്തായ ദിവസങ്ങളിലൊന്നാണ്. അന്നാണ് ഗലീലിയോ ഗലീലി എന്ന മഹാശാസ്ത്രകാരന്‍ തന്റെ ദൂരദര്‍ശിനിയിലൂടെ അനന്തവിഹായസ്സിലെ വിസ്മയങ്ങള്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്. 1609 മുതല്‍ തുടങ്ങിയ  ടെലസ്കോപ്പ് പരീക്ഷണങ്ങളിലൂടെ അദ്ദേഹം ചന്ദ്രനിലെ കുഴികളും കുന്നുകളും കണ്ടു. സൂര്യമുഖത്തെ കളങ്കങ്ങള്‍ കണ്ടു. വ്യാഴത്തിനുചുറ്റും കറങ്ങുന്ന നാല് ഉപഗ്രഹത്തെയും ആകാശഗംഗയിലെ അനേകായിരം നക്ഷത്രങ്ങളെയും കണ്ടു. ചന്ദ്രന്റെയും ബുധന്റെയും ശുക്രന്റെയും വൃദ്ധിക്ഷയങ്ങള്‍ മനസ്സിലാക്കി. ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുകയാണെന്നും ഭൂമി അവയിലൊരു ഗ്രഹം മാത്രമാണെന്നും കണ്ടെത്തി. അരനൂറ്റാണ്ടിനുമുമ്പ് കോപ്പര്‍ നിക്കസ് പറഞ്ഞത് തെളിവുകളിലൂടെ അദ്ദേഹം സമര്‍ഥിച്ചു. ഇത് ക്രിസ്തീയ സഭയുടെ പ്രപഞ്ചവീക്ഷണത്തിന് എതിരായിരുന്നു. ദൈവത്തിന്റെ പരമോന്നതസൃഷ്ടികളായ മനുഷ്യനും ഭൂമിയും പ്രപഞ്ചകേന്ദ്രത്തില്‍, സമ്പൂര്‍ണതയുള്ള സ്വര്‍ഗം ആകാശത്തില്‍, നരകം ഭൂമിക്കുള്ളിലും-ഈ സഭാവിശ്വാസത്തെയാണ് ഗലീലിയോ തകര്‍ത്തത്. തന്റെ ചെറുകുഴലിലൂടെ അദ്ദേഹം സ്വര്‍ഗത്തെ ഉന്മൂലനംചെയ്തു.

    പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്‍ഭനായ ഗണിതശാസ്ത്രജ്ഞന്‍ ഗലീലിയോ ഗലീലിയുടെ ജീവിതവും ശാസ്ത്ര സംഭാവനകളും വിവരിക്കുന്ന നാടകം ‘ഗലീലിയോ‘ക്ക് കേരളമെമ്പാടും തുടക്കമായി.ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ചിരിക്കുന്ന നാടകത്തിന്റെ തെക്കന്‍ ജില്ലകളിലെ യാത്ര വിഖ്യാത നാടകാചാര്യന്‍ ഡോ:വയലാ വാസുദേവന്‍പിള്ള തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. മഹാനായ ജര്‍മ്മന്‍ നാടകകൃത്ത് ബെര്‍ത്തോള്‍ട് ബ്രഹ്റ്റ് രചിച്ച നാടകത്തിന് സ്വതന്ത്രപുനരാവിഷ്കാരം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നാടകപ്രവര്‍ത്തകനായ പ്രൊഫ. പി ഗംഗാധരനാണ്. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. കാവുമ്പായീ ബാലകൃഷ്ണന്‍, ജാഥാ മാനേജര്‍ എം. മനോഹരന്‍, ജില്ലാ സെക്രട്ടറി ശ്രീ.പി.ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. നവംബര്‍ 15 മുതല്‍ 23 വരെ നാടകം അവതരിപ്പിക്കും. മുപ്പതോളം കലാകാരന്മാര്‍ നാടകാവിഷ്കരണത്തിന് ഒപ്പം ഉണ്ട്.

    ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്ര വര്‍ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണ് ഗലീലിയോ നാടകം..കേരളത്തിന്റെ വര്‍ത്തമാനകാല പരിസരത്തു നിന്നുകൊണ്ടാണ് നാടകം അരങ്ങിലെത്തുന്നത്. നാലുനൂറ്റാണ്ടുമുമ്പാണ് ഗലീലിയോ ജീവിച്ചതെങ്കിലും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ക്ക് അത്യന്തം പ്രസക്തി കേരള സമൂഹത്തില്‍ ഇന്നുണ്ട്. സമൂഹത്തില്‍ ശുഭാപ്തിവിശ്വാസം പ്രസരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നമുക്കാവശ്യം എന്ന് ഉദ്ഘോഷിച്ചുകൊണ്ടാണ് നാടകം അവസാനിക്കുന്നത്.അറിവിന്റെ, ശാസ്ത്രത്തിന്റെ അന്തിമവിജയത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന ഗലീലിയോഗലീലിയുടെ ജീവിതകഥയിലൂടെ യുക്തി ചിന്തയുടെയുംശുഭാപ്തിവിശ്വാസത്തിന്റെയും പ്രാധാന്യം നാടകം വിളിച്ചറിയിക്കുന്നു.

നാടകത്തില്‍ നിന്ന്

Advertisements

2 responses to this post.

  1. ” 1610 ജനുവരി 10 മാനവചരിത്രത്തിലെ ..” Please correct the error. Actually Galilio first used telescope to look into the sky in the year 1609. And the importance of in the year 1610 (Jan 7th) is that he first observed Jupitar and found it’s moons. But he thought they were some new stars. Only after a week’s continuous observation, documentation and analysis Galilio concluded that they are Jupiters moons! Jan 10 is the day he first confirmed the displacement of these moons.

    മറുപടി

  2. വിവരങ്ങള്‍ക്കും വിശദീകരണത്തിനും നന്ദി. തെറ്റ് തിരുത്തിയിട്ടുണ്ട്.

    മറുപടി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: