ഭൂമി പൊതുസ്വത്താണ്.


നമുക്കു കൈമാറിക്കിട്ടിയ ഭൂമിയിലുള്ള അവകാശം അത് സുഭദ്രമായി വരും തലമുറകൾക്ക് കൈമാറാനുള്ള ഉത്തരവാദിത്തം കൂടിയാണ് എന്നും ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കണമെന്നുമുള്ള അവകാശ പ്രഖ്യാപനത്തോടെയാണ് നാൽ‌പ്പത്തിയേഴാം വാർഷികം സമാപിച്ചത്. സമ്മേളന പ്രഖ്യാപനത്തിന്റെ ഭാഗമായി ഭൂവിനിയോഗവും കേരളത്തിന്റെ വികസനവും എന്ന വിഷയത്തെ കേന്ദ്ര പ്രമേയമാക്കി സെമിനാറുകൾ, വാഹന ജാഥകൾ, പുസ്തക പ്രസിദ്ധീകരണം എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ കാമ്പെയിൻ ഏപ്രിൽ മാസം മുതൽ സംഘടിപ്പിക്കുന്നു.

സമ്മേളനം അംഗീകരിച്ച പ്രമേയത്തിലെ നിർദേശങ്ങൾ ചുവടെ….

കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള ഭൂനയവും പരിസ്ഥിതി നയവും അവയുടെ ആന്തരാർത്ഥം ഉൾക്കൊണ്ട്     നടപ്പാക്കി വിജയകരമാക്കണമെങ്കിൽ താഴെ പറയുന്ന സമീപനവും നടപടികളും ആവശ്യമാണെന്ന് പരിഷത്ത് കരുതുന്നു. ഇവ നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതോടൊപ്പം അവക്കനുകൂലമായ ഒരു മനോഭാവം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനുള്ള പ്രചരണ പരിപാടികൾ പരിഷത്ത് ഏറ്റെടുക്കുകയും ചെയ്യുന്നതാണ്.

1. ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കണം. നമുക്ക് കൈമാറി കിട്ടിയ അതിന്മേലുള്ള അവകാശം അത് സുഭദ്രമായി വരും തലമുറകൾക്ക് കൈമാറാനുള്ള ഉത്തരവാദിത്തം കൂടിയാണ്.

2. പൊതുസ്വത്ത് എന്ന നിലയിൽ ഭൂമിയുടെ ഉടമസ്ഥതയും നിയന്ത്രണവും സർക്കാരിൽ നിക്ഷിപ്തമാകണം

3.സ്വകാര്യ വ്യക്തികൾക്ക് ലഭിച്ചിട്ടുള്ള പട്ടയം ആ ഭൂമി നിർദിഷ്ടമായ പ്രത്യേക ആവശ്യങ്ങൾക്ക് (വാസസ്ഥലം, കൃഷി, വ്യവസായം, ഖനനം……) ഉപയോഗിക്കാനുള്ള ലൈസൻസ് മാത്രമാണെന്നും നിയമം മൂലം വ്യക്തമാക്കണം. ഭൂമിയുടെ സ്വഭാവം മാറ്റാനുള്ള അവകാശം അതിൽ‌പ്പെടില്ല.

4.ഉദ്ദിഷ്ടമായ ആവശ്യത്തിന് ഉപയോഗിക്കൻ പറ്റാത്ത സാഹചര്യ്മുണ്ടായാൽ ആ ഭൂമി കമ്പോള വിലയ്ക്ക് സർക്കാരിന് തിരിച്ചു കൊടുക്കണം.

5. ഇത്തരം ഭൂവിനിമയങ്ങളും      സ്വകാര്യ  വ്യക്തികൾ തമ്മിലുള്ള കൈമാറ്റങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഭൂവിനിമയ ബാങ്ക് ഉണ്ടാക്കണം.

6. എല്ലാ സർക്കാർ ഭൂമിയും ഈ ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരണം. സ്വകാര്യ ആവശ്യങ്ങൾക്കോ പൊതു ആവശ്യങ്ങൾക്കോ വേണ്ടതായ ഭൂമി ഭൂവിനിമയ ബാങ്ക് ലഭ്യമാക്കും. ദരിദ്ര വിഭാഗങ്ങൾക്ക് പാർപ്പിടം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം

7. ഭൂവിഭവങ്ങൾക്കായുള്ള (മണ്ണെടുപ്പും വെള്ളമൂറ്റലും ഉൾപ്പെടെ) എല്ലാ ഖനനവും അതിനു വേണ്ടി നിർദ്ദേശിക്കപ്പെട്ട ഭൂമിയിൽ കൃത്യമായ ലൈസൻസിന് വിധേയമായി മാത്രമേ ആകാവൂ. സമഗ്രമായ പാരിസ്ഥിതിക ആഘാതങ്ങൾ വിലയിരുത്തി പരമാവധി ലഘൂകരിച്ചു മാത്രമേ ലൈസൻസ് നൽകാവൂ. ഖനനത്തിനു ശേഷം ആ ഭൂമിയുടെ പുനരുപയോഗത്തിനുള്ള പദ്ധതിയും അതിനുള്ള ചെലവും കൂടി കണക്കിലെടുക്കണം.

8. വൻ തോതിൽ ഖനന സാധ്യതയുള്ള പ്രദേശങ്ങൾക്ക് മൊത്തമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ആവശ്യമായ പുനരധിവാസ പരിപാടികൾ നടപ്പാക്കിയ ശേഷമേ ഖനനം തുടങ്ങാവൂ.

9. നീർത്തടാധിഷ്ഠിത വികസന മാസ്റ്റർ പ്ലാനുകളുടെ അടിസ്ഥാനത്തിലായിരിക്കണം കാർഷിക വികസന പരിപാടികൾ നടപ്പാക്കേണ്ടത്. നെൽ‌പ്പാടങ്ങളായോ നീർത്തടങ്ങളായോ നിർദേശിക്കപ്പെട്ട സ്ഥലങ്ങൾ അപ്രകാരം തന്നെ സംരക്ഷിക്കപ്പെടണം. അവയിൽ എന്തെങ്കിലും മാറ്റം അനിവാര്യമായാൽ ആ സാഹചര്യം പബ്ളിക് ഹിയറിംഗിലൂടെ പൊതുജനങ്ങളെ ബോധ്യപ്പെടുത്തി സുതാര്യമായി ചെയ്യേണ്ടതാണ്.യാതൊരു കാരണവശാലും അത് സ്വകാര്യ ലാഭാര്‍ത്ഥമാകരുത്. പൊതു ആവശ്യങ്ങള്‍ക്കു മാത്രമേ ആകാവൂ.

10.    നഗരപ്രദേശങ്ങളുടെ വികസനത്തിനായി സ്പെഷ്യൽ പ്ലാനിംഗ് സങ്കേതങ്ങള്‍ പാലിച്ചുകൊണ്ട് മാസ്റ്റര്‍പ്ളാനുകള്‍ തയ്യാറാക്കി അവയുടെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനങ്ങള്‍ എടുക്കേണ്ടത്.

11.   തീരദേശ പാലനത്തില്‍ മത്സ്യത്തൊഴിലാളികളുടേയും വനസംരക്ഷണത്തില്‍ ആദിവാസികളുടേയും അവകാശങ്ങള്‍ക്കും ഉപജീവന ആവശ്യങ്ങള്‍ക്കും സംരക്ഷണം നല്‍കുന്ന ഭൂവിനിയോഗമായിരിക്കണം നടപ്പിലാക്കേണ്ടത്.

12.    ടൂറിസം വികസനത്തിനായുള്ള ഭൂവികസനവും മേല്‍സൂചിപ്പിച്ച നിയാമക തത്വങ്ങള്‍ക്ക് വിധേയമായി മാത്രമേ നടപ്പാക്കാവൂ. ഏകജാലക സമ്പ്രദായം ചട്ടങ്ങള്‍ക്കിളവു നല്‍കാനുള്ള പിന്‍വാതിലാകരുത്.

13.    പഞ്ചായത്തുകളേയും ഗ്രാമസഭകളേയും ഭൂസംരക്ഷണത്തിലും ഭൂവിനിയോഗ നിയമ പരിപാലനത്തിലും പങ്കാളികളാക്കണം.

14.    നടപടികള്‍ പരമാവധി സുതാര്യമാക്കാനും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനും ഐ.ടി സങ്കേതങ്ങള്‍ ആവുന്നത്ര പ്രയോജനപ്പെടുത്തണം.

Advertisements

One response to this post.

  1. “പൊതുസ്വത്ത് എന്ന നിലയിൽ ഭൂമിയുടെ ഉടമസ്ഥതയും നിയന്ത്രണവും സർക്കാരിൽ നിക്ഷിപ്തമാകണം” ഈ പ്രഖ്യാപനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പുസ്തകത്തില്‍ ഇങ്ങനെയുള്ള ഒരു ചിന്തയല്ല കാണാന്‍ കഴിയുന്നത്. മറിച്ച് “പൊതുസ്വത്ത് എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നല്ല അതിന്റെ ഘടന അതുപോലെ സൂക്ഷിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്” എന്നു പറയുന്നുമുണ്ട്.

    മറുപടി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: