തെളിമ-2010 സമാപിച്ചു.


വിദ്യാർത്ഥികൾക്ക് ആനന്ദവും അറിവും പകർന്ന് മൂന്ന് ദിനങ്ങളിലായി നെടുമങ്ങാട്ട് നടന്ന തെളിമ-2010 സമാപിച്ചു.  അക്കാഡമിക് വിഷയങ്ങളെ പുതിയ രീതിയിൽ അപഗ്രഥിച്ച്  മൾട്ടിമീഡിയ അടക്കമുള്ള സങ്കേതങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. പാഠ്യഭാഗങ്ങളെ പ്രായോഗിക തലത്തിൽ നോക്കിക്കണ്ട് കുട്ടികൾക്ക് ബോധ്യമാകത്തക്ക വിധത്തിൽ ഒരു പാക്കേജായി സംഘടിപ്പിക്കുകയായിരുന്നു. അധ്യാപകർക്കു പുറമേ വിവിധ മേഖലകളിലെ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്തു.  ഭൌതികശാസ്ത്രം, ജീവശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതം, ഭൂമിശാസ്ത്രം, വിവരസങ്കേതിക വിദ്യ(ഐ.ടി), ഇംഗ്ലിഷ് ഭാഷ, കലയും സാഹിത്യവും, പൊതു വിജ്ഞാനം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. ഒപ്പം കൂട്ടികളുടെ മാനസിക വികാസത്തിനും പ്രശ്നങ്ങൾ തിരിച്ചറിയാനും കൌൺസലിംഗും ഉണ്ടായിരുന്നു. മുപ്പതോളം കുട്ടികൾ മൂന്ന് ദിവസങ്ങളിലും പങ്കെടുത്തു. ശ്രീ വേണുഗോപാൽ, ശ്രീ.സാബു, ശ്രീ.പ്രശാന്ത്, ശ്രീ.ജിജോ കൃഷ്ണൻ, ശ്രീ.പി.കെ സുധി, ശ്രീ. രാധാകൃഷ്ണൻ, ശ്രീ.അരുൺ, ശ്രീ.ബാലചന്ദ്രൻ,ശ്രീ.പത്മകുമാർ, കുമാരി കബനി തുടങ്ങിയവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.           തെളിമ-2010 നെ കുട്ടികൾ തന്നെ വിലയിരുത്തിക്കൊണ്ട് ഒരു സപ്ലിമെന്റ്റും പ്രസിദ്ധീകരിച്ചു                                                                                                                                         കൂടുതൻ ചിത്രങ്ങൾ

This slideshow requires JavaScript.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: