സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ


ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് മെയ് 14,15 തീയതികളിൽ തിരുവനന്തപുരം ജില്ലയിലെ പാലോട് ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ വച്ച് ടി.ബി.ജി.ആർ.ഐ. യുടെ  കൂടി സഹകരണത്തോടെ നടക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും നടന്ന ജില്ലാ ബാലശാസ്ത്ര കോൺഗ്രസുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 150 ൽ പരം മികച്ച  വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. 2010 ജൈവവൈവിധ്യ വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ബാലശാസ്ത്ര കോൺഗ്രസ് ജൈവ വൈവിധ്യ സംരക്ഷണത്തിനാണ് ഊന്നൽ നൽകുന്നത്. 14ന് രാവിലെ 10 ന് ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ. എ.സുബ്രമണ്യം  ഉദ്ഘാടനം നിർവഹിക്കും.  ഡോ. ആർ.വി.ജി.മേനോൻ, ശ്രീ.കെ.ശ്രീധരൻ(ഐ.ആർ.ടി.സി. ഡയറക്ടർ), ഡോ.എസ്.രാജശേഖരൻ(ശാസ്ത്രജ്ഞൻ,ടി.ബി.ജി.ആർ.ഐ), ശ്രീ.ഹരിലാൽ, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ സംസാരിക്കും                                                                തുടർന്ന് വിദ്യാർത്ഥികൾ തയാറാക്കി വന്ന പ്രോജക്ടുകൾ അവതരിപ്പിക്കും. പിന്നീട് ബൊട്ടാണിക്കൽ ഗാർഡൻ അധികൃതർക്കൊപ്പം  ഗ്രൂപ്പുകളായി തിരിഞ്ഞ്  പ്രവർത്തനങ്ങളും പ്രോജക്ടുകളും ചെയ്യും. അവയുടെ അവതരണവും ചർച്ചകളും ഉണ്ടാകും. ബൊട്ടാണിക്കൽ ഗാർഡനിൽ വിവിധ വിഭാഗങ്ങളിലെ വിദ്ഗ്ധരുടെ സഹകരണം ഉറപ്പുതന്നിട്ടുണ്ട്. 15 ന് വൈകിട്ട് 4 മണിക്ക് ബാലശാസ്ത്ര കോൺഗ്രസ് സമാപിക്കും. സമാപന സമ്മേളനം സെസ് വൈസ് പ്രസിഡന്റ് ശ്രീ.സി.റ്റി.എസ്. നായർ ഉദ്ഘാടനം ചെയ്യും. സർവ വിജ്ഞാനകോശം ഡയറക്ടർ പ്രൊഫ. പാപ്പൂട്ടി അവാർഡ് ദാനം നിർവഹിക്കും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: