ജില്ലാ ഐ ടി ശില്പശാല സംഘടിപ്പിച്ചു.തിരുവനന്തപുരം ജില്ലാ തല ഐ ടി ശില്പശാല ഇന്ന് കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ നടന്നു. ഐ ടി @ സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. അൻ‌വർ സാദത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. ലോകമെങ്ങാടും നടന്നു കൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റവും കേരളത്തിലും മലയാള ഭാഷയിൽ പ്രത്യേകിച്ചുമുള്ള ഐ ടി രംഗത്തെ സജീവ ഇടപെടലുകളെയും അദ്ദേഹം വിശദീകരിച്ചു. വിവര സാങ്കേതിക വിദ്യയുടെ ജനകീയ പക്ഷത്തുനിന്നുകോണ്ട് ശാസ്ത്ര സാഹിത്യ പരിഷത്തിനു ആശയ പ്രചരണത്തിനുള്ള പുതിയ മാധ്യമമായി ബ്ലോഗുകളും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും ഉപയോഗിക്കണമെന്നു അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ല സെക്രട്ടറി ജി.സുരേഷ് അധ്യക്ഷത വഹിച്ചു. ഐ ടി സബ് കമ്മറ്റി കൺ‌വീനർ രാജിത്ത് സ്വാഗതവും ജോ.കൺ‌വീനർ അരുൺ കൃതജ്ഞതയും ആശംസിച്ചു.

തുടർന്ന് പരിഷത്ത് ഐ ടി ശിൽ‌പശാലയുടെ ലക്ഷ്യങ്ങൾ സംസ്ഥാന ഐ ടി സബ് കമ്മറ്റി കൺ‌വീനർ ശ്രീ പി എസ് രാജശേഖരൻ വിശദീകരിച്ചു. ഐ ടി രംഗത്ത് നടന്നുകോണ്ടിരിക്കുന്ന പുതിയ ചലനങ്ങളും സാങ്കേതിക വിദ്യ മാറ്റങ്ങളും വിശദമാക്കി കൊണ്ട് വിവരസാങ്കേതിക വിദ്യയും സമൂഹവും എന്ന അവതരണവും പി എസ് ആർ നടത്തി. തുടർന്ന് ഐ കെ എമ്മിലെ ഐ ടി വിദഗ്ദരായ ശ്രീ ടി പി സുധാകരനും ശ്രീ അലക്സും കമ്പ്യൂട്ടർ ഉപകരണങ്ങളുടെ അടിസ്ഥാന വിവരങ്ങളും ലിനക്സ് ഉപയോഗവും ഇന്റർനെറ്റ് ഉപയോഗവും പ്രാക്ടിക്കൽ സെഷനുകളിലൂടെ വിശദമാക്കി.

ഉച്ചഭക്ഷണ ശേഷം എല്ലാ അംഗങ്ങളും ഇ-മെയിൽ ഐ ഡി നിർമ്മിച്ചു. ഐ ടി രംഗത്ത് മുൻ പരിചയമുള്ളവർക്ക് ബ്ലോഗ് നിർമ്മാണത്തിന് പരിശീലനം നൽകി. തുടർന്ന് ഐ കെ എമ്മിലെ ശ്രീ ഹമീദ് മലയാളം കമ്പ്യൂട്ടിംഗ് എന്ന വിഷയത്തിൽ അവതരണം നടത്തി. മലയാളം നമ്മുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നതിനും പരിശീലനത്തിനുമാവശ്യമായ സി ഡി യും മലയാളം കീബോർഡ് സ്റ്റിക്കറുകളും വിതരണം ചെയ്തു. തുടർന്ന് ഇന്റർനെറ്റിലെ സാമൂഹ്യ കൂട്ടായ്മകളായ ബ്ലൊഗുകൾ, സോഷ്യൽ നെറ്റ്‌വർക്ക് വെബ്‌സൈറ്റുകൾ, മൈക്രോ ബ്ലോഗുകൾ ഇവ പരിചയപ്പെടുത്തി.

പി എസ് ആർ ശില്പശാല ക്രോഡീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ എല്ലാ മേഖലകളും സ്വന്തമായി ബ്ലോഗ് നിർമ്മിക്കാൻ തീരുമാനിച്ചു. അംഗങ്ങളുടെ ഇ-മെയിലുകൾ വഴി സൈബർ ഡിസ്കഷനുകളും ചർചകളും സംവാദങ്ങളും സംഘടിപ്പിച്ച് ഐ ടി ആക്ടിവിസ്റ്റുകളെ രൂപീകരിക്കാൻ തീരുമാനിച്ചു. ശിൽ‌പശാല കൂടുതൽ വിശദമാക്കികോണ്ട് ഐ ടി രംഗത്ത് തുടർ പരിപാടികൾ സംഘടിപ്പിക്കണമെന്നുംകൂടുതൽ സമയം നീക്കി വച്ച് കൂടുതൽ വിപുലമാക്കണമെന്നും പങ്കെടുത്തവർ ആവശ്യപ്പെട്ടൂ. ശിൽ‌പശാല 5.30നു അവസാനിച്ചു.

കൂടുതൽ ചിത്രങ്ങൾ

This slideshow requires JavaScript.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: