നാടകയാത്രക്ക് ജില്ലയിൽ ആവേശോജ്ജ്വല സ്വീകരണം


‘പെൺപിറവി‘ നാടകയാത്രക്ക് ജില്ലയിലെമ്പാടും ആവേശോജ്ജ്വല വരവേല്പ്. ജനുവരി 24 നു രാവിലെ 10 മണിക്ക് കിളിമാനൂർ ബ്ലോക്ക് ആഡിറ്റോറിയത്തിലായിരുന്നു ജില്ലയിലെ ആദ്യ വേദി. ജനുവരി 30 വരെ ഇരുപത്തി നാലോളം വേദികളിൽ നാടകം അവതരിപ്പിക്കും. നാടകത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ഉയർന്നുവന്നിട്ടുള്ളത്. ജനുവരി 30 നു വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ഗാന്ധി പാർക്കിലാണ് നാടകയാത്രയുടെ സംസ്ഥാന സമാപനം.

ഒരു ഹൃദയം എടുക്കുക, തുരന്ന് സ്വപ്നങ്ങള്‍, ഭാവനകള്‍, അഭിരുചികള്‍  എന്നിവ ചുരണ്ടിക്കളയുക. നല്ലവണ്ണം കുതിര്‍ക്കുക, അടച്ചു വേവിക്കുക, രണ്ടുതുള്ളി സ്നേഹം വിതറുക,ഇളക്കി നല്ലതുപോലെ യോജിപ്പിക്കുക,ഭംഗിയുള്ള ചെത്തിയെടുത്ത വാക്കുകള്‍ തേനില്‍മുക്കി ചേര്‍ക്കുക,ഒരു സ്പൂണ്‍ കടിച്ചുകീറല്‍, രണ്ടു സ്പൂണ്‍ വലിച്ചെറിയല്‍. രണ്ടുകപ്പ് കണ്ണുരൂട്ടല്‍ എന്നിവ ചേര്‍ത്ത് ഇളക്കുക.നല്ലവണ്ണം മെരുക്കി വരട്ടിയെടുക്കുക. ധാരാളമായി ഏകാന്തതയും ഒറ്റപ്പെടലും വിതറുക. വെറുപ്പിന്റെ എസ്സന്‍സ് ചേര്‍ക്കുക. സ്റ്റഫ് ചെയ്ത് മൃദുവാക്കുക.
വളരെ രുചികരമായ വീട്ടമ്മ എന്ന വിഭവം തയ്യാര്‍!

സമകാലീന കേരളസ്ത്രീജിവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ഹൃദയാവര്‍ജകമായി ആവിഷ്കരിക്കുന്ന നാടകയാത്ര, മൂന്നു സംഘങ്ങളായാണ്  കേരളത്തിലുടനീളം പര്യടനം നടത്തുന്നത്. !എം.എം. സചാന്ദ്രന്‍, കെ.വി.ശ്രീജ, സജിത മഠത്തില്‍, ബി.എസ്. ശ്രീകണ്ഠന്, എന്‍.വേണുഗോപാലന്‍ എന്നിവര്‍ രചനയും സാംകുട്ടി പട്ടങ്കരി സംവിധാനവും നിര്‍വഹിച്ചു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: