ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് ഏപ്രിൽ 27,28 ന്


ബ്ലോക്ക്തല വിജ്ഞാനോത്സവങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് ഏപ്രിൽ 27,28 തീയതികളിൽ പാപ്പനംകോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി(NIIST)- വച്ച് നടക്കുന്നു. 2011 അന്താരാഷ്ട്ര രസതന്ത്ര വർഷവും വനവർഷവുമായി ആചരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഈ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ ശാസ്ത്രബോധം വളർത്താനുദ്ദേശിച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. 27 ന് രാവിലെ 9 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് NIIST ഡയറക്ടർ ഡോ.സുരേഷ്ദാസ് ബാലശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. ഡോ ആർ വി ജി മേനോൻ അധ്യക്ഷത വഹിക്കും. ആ‍തിഥ്യമരുളുന്ന  NIIST സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെട്ടശേഷം ഗ്രൂപ് തലത്തിൽ പ്രോജക്ട് പ്രവർത്തനങ്ങൾ നടക്കും. 28നു പ്രോജക്ട് അവതരണത്തോടെ സമാപിക്കും. സമാപനയോഗത്തിൽ പ്രൊഫ. കെ. പാപ്പൂട്ടി ബാലശാസ്ത്രകോൺഗ്രസ് ക്രോഡീകരിച്ച് സംസാരിക്കും സമ്മാനദാനം NIIST ഡയറക്ടറും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശ്രീ. റോബിൻ ഡിക്രൂസും ചേർന്ന് നിർവഹിക്കും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: