ബാലശാസ്ത്രകോൺഗ്രസ് വിശേഷങ്ങളുമായി ചിരുതക്കുട്ടിയുടെ ബ്ലോഗ്


തിരുവനന്തപുരത്ത് സമാപിച്ച ജില്ലാ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത കവിത മനോഹർ എന്ന വിദ്യാർത്ഥിനി തന്റെ അനുഭവ വിശേഷങ്ങളുമായി  ‘ചിരുതക്കുട്ടിയുടെ ചിന്തകൾ’ എന്ന തന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചത് പകർത്തുന്നു. മങ്കൊമ്പിൽ നടക്കുന്ന സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് കവിത.

http://chiruthakutty.blogspot.com/2011/04/blog-post_1686.html

ബാല ശാസ്ത്ര കോണ്‍ഗ്രസ്‌ അവലോകനം -ചിരുതയുടെ ചിന്തയില്‍

2011 ഏപ്രില്‍ 27,28 തീയതികള്‍ക്കായി ഞാന്‍ കാത്തിരുന്നത് മറ്റൊന്നിനും ആയിരുന്നില്ല .കേരളാശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ തല  ബാലാ ശാസ്ത്ര കോണ്‍ഗ്രസ്‌ പാപ്പനംകോട് NIIST(National Institute of Interdisciplinary Science and technology) ഇല്‍ വെച്ച് അന്നാണ് നടക്കുക.ബ്ലോഗിങ്ങും കളിക്കലും   ഒക്കെയായി അവധിക്കാലം ചെലവഴിക്കുന്നതിനിടയില്‍ സന്തോഷത്തോടെ ആണ് ഞാനും അക്കയും  ബാലാ ശാസ്ത്ര കോണ്‍ഗ്രസ്‌ നെ സ്വീകരിച്ചത്.

27 നു ഞങ്ങള്‍ പരിപാടി നടക്കുന്ന  സ്ഥലത്തെത്തി. സ്ഥലം പരിചിതമല്ലാത്തതിനാല്‍ ബാലശാസ്ത്ര കോണ്‍ഗ്രസ്‌ ന്റെ ബാനര്‍ ഏറെ  സഹായിച്ചു.വിശാലമായ സ്ഥലം ആണ് NIIST ന്റെതെന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി.തുടര്‍ന്ന് ഞങ്ങള്‍ Registration കൌണ്ടറില്‍ എത്തി.പേരെഴുതിയ ബാഡ്ജും ,ബാഗും,ബുക്കും ഒക്കെ കൈപ്പറ്റി.തുടര്‍ന്ന് അവര്‍ കാണിച്ച വഴിയിലൂടെ ഹാളില്‍  എത്തി.  വളരെ വലിയ ഹാള്‍ നിയെ കുട്ടികള്‍ ഉണ്ടായിരുന്നു.ഇവരില്‍ നിന്നും മികച്ച വിദ്യാര്‍ഥി ആകുവാനുള്ള ആഗ്രഹം അപ്പോഴും കൈവിട്ടില്ല.എങ്കിലും സ്വപ്നം പുറത്തു പറഞ്ഞാല്‍  ഫലം  പോകുമെന്ന വിശ്വാസി ആയതിനാല്‍ ഇക്കാര്യം എല്ലാവരില്‍നിന്നും  മറച്ചു വെച്ചു.നിറഞ്ഞ സീറ്റുകള്‍ക്ക് തപ്പി നടന്നപ്പോള്‍   ഒരു സീറ്റ്‌ കിട്ടി.അടുത്തിരുന്ന കൂട്ടുകാരിയുമായി ഞാന്‍ വേഗത്തില്‍ ഇണങ്ങി.സമയ കൃത്യത പാലിച്ച പരിപാടിയുടെ സ്റ്റേജ് വളരെ ആകര്‍ഷണീയം ആയിരുന്നു.

പിന്നീടു ബാഗ്‌ തുറന്നു നോട്ടീസ് നോക്കിയപ്പോള്‍ ആണ് ഡോ:ര്‍.വി ജി മേനോന്‍ അധ്യക്ഷന്‍ ആണ് എന്ന് മനസ്സിലായത്‌.ഹരിതവിദ്യാലയത്തിലൂടെ കുട്ടികളുടെ  മനം കവര്‍ന്ന അദ്ദേഹത്തെ ഈ പരിപാടിയിലൂടെ ആണ് ആദ്യമായി നേരില്‍ കാണുന്നത് .അതില്‍ ഏറെ സന്തോഷം തോന്നി.
കുട്ടികള്‍  ക്വിസ് ചോദ്യങ്ങള്‍ കാണാതെ പഠിക്കുന്നതിനെ പറ്റിയും ,കുട്ടികള്‍ പേറുന്ന ബാഗെന്ന ഭാണ്ഡത്തെക്കുറിച്ചും ഒക്കെ അദ്ദേഹം വിമര്‍ശനാത്മകമായ രീതിയില്‍ പറഞ്ഞു.പരിഷത് പ്രവര്‍ത്തകന്‍ ഹരിലാല്‍മാഷ് പരിപാടി വിശദീകരിച്ചു.ആദ്യ ദിവസം ഒരു പ്രൊജക്റ്റ്‌ ആണ്.ഞങ്ങള്‍ അത്  സസന്തോഷം  സ്വീകരിച്ചു.

അതിനായി ഗ്രൂപ്പ് തിരിച്ചപ്പോള്‍ ആണ്  ബാഡ്ജിലെ ശാസ്ത്രഞരുടെ ചിത്രം അനുസരിച്ചാണ് ഗ്രൂപ്പ് തിരിക്കുന്നതു  എന്ന്  മനസ്സിലായത് .സ്വന്തം ശരീരത്തില്‍ ബാഗ്ജു കുത്തിയിട്ടും അതിലെ മാഡം ക്യൂറിയുടെ പേര് വായിച്ചു നോക്കാത്തത്തില്‍ ഞാന്‍ ലജ്ജിച്ചു. ഞങ്ങളുടെ ഗ്രൂപ്പില്‍ എട്ടു പേര്‍ ഉണ്ടായിരുന്നു.

NIIST ലെ കെമിസ്ട്രി ലാബില്‍ ഞങ്ങളെ കൊണ്ട് പോയി. കോലിഞ്ചിയില്‍ നിന്നും സെറുംബോണ്‍ വേര്‍തിരിക്കല്‍  ആയിരുന്നു ഞങ്ങളുടെ പ്രവര്‍ത്തനം.ചോക്ക്  കാണിച്ചു ഇതാണ് ടെസ്റ്റ്‌ ട്യൂബ് എന്ന് പഠിച്ചു വളര്‍ന്ന ഞങ്ങള്‍ക്ക് ഈ  ലാബ്‌ പുത്തന്‍ അനുഭവം ആയിരുന്നു. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിന്‍ ലെയര്‍ ക്രോമാറ്റൊഗ്രഫി ,കോളം  ക്രോമാറ്റൊഗ്രഫി എന്നി പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുകയും MAGNETIC PELLET, MAGNETIC STIRRER , ROTOR EVAPORATOR തുടങ്ങിയ ഉപകരണങ്ങള്‍ പരിചയപ്പെടുകയും ചെയ്തു.അവുടുത്തെ സജിന്‍ ചേട്ടനും ധന്യ ചേച്ചിയും ആണ് ഞങ്ങള്‍ക്ക് ഇത്രയും വിവരങ്ങള്‍ പറഞ്ഞു  തന്നത്. അപ്പോഴേക്കും മണി അഞ്ചു കഴിഞ്ഞു. നാളെ വരുമ്പോഴേക്കും സെറുംബോണ്‍  തയ്യാറായിരിക്കും എന്ന് അവര്‍ പറഞ്ഞു .അങ്ങനെ  വീണ്ടും ഞങ്ങള്‍ ഹാളില്‍ എത്തി.അപ്പോഴാണ്‌ ഇതൊരു പ്രൊജക്റ്റ്‌  റിപ്പോര്‍ട്ട് ആയി അവതരിപ്പിക്കണം  എന്ന് സംഘാടകര്‍   അറിയിച്ചത്.ഈ ലാബു  പ്രവര്‍ത്തനം ഹൃദയ സ്പര്‍ശിയും ,മറക്കാന്‍ കഴിയാത്തതും ആയതിനാല്‍  ഈ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്  ഗ്രൂപ്പിന് വേണ്ടി അവതരിപ്പിക്കാം എന്ന്  ഞാന്‍ ഏറ്റു. ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ വരച്ചും, എഴുതിയും മറ്റും സഹായിച്ചു.

ഞങ്ങള്‍ക്ക് മുന്ന് നേരവും അവിടെ നിന്നായിരുന്നു ഭക്ഷണം.വീട്ടില്‍ എത്തിയ ഞാന്‍ NIIST ലെ വിശേഷങ്ങള്‍ രണ്ടു മണിക്കൂര്‍ കൊണ്ട് പറഞ്ഞു തീര്‍ത്തു.നാളെ ഞാന്‍ പ്രൊജക്റ്റ്‌ അവതരിപ്പിക്കും എന്ന്  ആത്മ  വിശ്വാസത്തോടെ പറഞ്ഞു.ഞാന്‍ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട് എഴുതി.

പിറ്റേന്നു ശബ്നത്തിന്റെ അമ്മയുടെ കൂടെ ആണ് ഞാന്‍ NIISTല്‍ എത്തിയത്.എല്ലാവരും പ്രൊജക്റ്റ്‌ എഴുത്തിന്റെയും മറ്റും തിരക്കില്‍ ആയിരുന്നു.അപ്പോഴാണ്‌ എന്റെ കൂട്ടുകാരിയുടെ  അച്ഛന്‍ (പരിഷദ് പ്രവര്‍ത്തകന്‍)പറഞ്ഞത് നോക്കി വായിക്കലല്ല  അവതരണം എന്ന്.നോക്കി വായിക്കാന്‍ തയ്യാറെടുത്തു വന്ന എന്റെ 80 ശതമാനം ഊര്‍ജവും പെട്ടന്ന് പോയി.പിന്നെ NIIST ലെ ചേച്ചിയുടെയു ചേട്ടന്റെയും സഹായത്തോടെ ഞാന്‍ ആത്മവിശ്വാസവും പിന്നെ സെറുംബോണ്‍ പരലുകള്‍ ഒട്ടിച്ച ചാര്‍ട്ടും ആയി ഹാളില്‍ എത്തി.

അപ്പോഴാണ് ഇവിടുത്തെ വിവിധ ലാബുകള്‍സന്ദര്‍ശിക്കണം  എന്നുള്ള അറിയിപ്പ് വന്നത്.
പിന്നീട് ഞങ്ങള്‍ കൊപ്ര ഉണക്കുന്ന  ഉപകരണം,പാല്‍പ്പൊടി വേര്‍തിരിക്കുന്ന ഉപകരണം,പുതു  ഗവേഷണങ്ങളുടെ ഡെമോ തുടങ്ങിയവ  കണ്ടത്. ഉച്ച കഴിഞ്ഞാണ് പ്രൊജക്റ്റ്‌.അവതരണം.
പ്രൊജക്റ്റ്‌ കേള്‍ക്കാന്‍ പാപ്പുട്ടി മാഷ് ഉള്‍പ്പെടെ കുറച്ചു പേര്‍ വിലയിരുത്താന്‍ എത്തിയിരുന്നു.പിന്നെ ബുജികളായ  കുറെ  കുട്ടികളും .

ഞങ്ങള്‍ “ഇ” ഗ്രൂപ്പ് ആയിരുന്നു.ഞാന്‍ OGRA ,S S D SISUVIHAR  എന്നിവിടങ്ങളില്‍ നടത്തിയ  അവതരണങ്ങള്‍  ഓര്‍ത്തു കൊണ്ട് വേദിയില്‍ കയറി.കയറിക്കഴിഞ്ഞാല്‍ പിന്നെ എനിക്ക് കുഴപ്പമില്ല .അതിനുമുന്‍പ്‌ ടെന്‍ഷന്‍ ഉണ്ടായിരുന്നു.അതിനാല്‍ മറ്റു ഗ്രൂപ്പുകാരുടെ അവതരണം ഒന്നും തന്നെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ എല്ലാ ഗ്രൂപ്പുകാരോടും വിമര്‍ശനാത്മകമായ ചോദ്യം ചോദിച്ച ഒരു  ബാലനെ ഞാന്‍ കണ്ടു .എന്നേക്കാള്‍ ഇളയതാണ് എങ്കിലും അവന്റെ ചോദ്യങ്ങള്‍ കുറിക്കു കൊള്ളുന്നത്‌ ആയിരുന്നു.ഞങ്ങളുടെ ഗ്രൂപ്പിനോടുള്ള അവന്റെ ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ നന്നായി മറുപടി പറഞ്ഞു .വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ ഞങ്ങള്‍   സന്തോഷത്തോടെ  സീറ്റ്‌ ലേക്ക്  മടങ്ങി.ഞങ്ങള്‍ ഗ്രൂപ്പിനെ അപ്പോള്‍ വിലയിരുത്താന്‍  ശ്രമിച്ചു .എന്നാല്‍ ചേട്ടന്മാര്‍ അത് തടഞ്ഞു.കാരണം അത് അല്‍പ്പം ഉറക്കെ  ആയിപ്പോയി.

ഡി എന്‍ എ വേര്‍തിരിക്കുക,ക്വാണ്ടം സിദ്ധാന്തവും എന്‍ഡോസള്‍ഫാനും  തമ്മിലുള്ള ബന്ധം   വിശകലനം ചെയ്യുക (അതെനിക്ക് മനസ്സിലായില്ല) എന്നിവയെക്കുറിച്ചുള്ള പ്രൊജക്റ്റ്‌കള്‍ ഉണ്ടായിരുന്നു.സുഗന്ധ ദ്രവ്യങ്ങളെ ക്കുറിച്ച് ഉള്ള പ്രൊജക്റ്റ്‌ ചെയ്തവര്‍ നല്ല നിലവാരം പുലര്‍ത്തി.

അതിനിടയില്‍ ഞാന്‍  പാപ്പുട്ടി മാഷിനെ പരിചയപ്പെട്ടു.എന്റെ ബ്ലോഗിന്റെ  പേര് അറിഞ്ഞപ്പോള്‍ അദ്ദേഹം പുഞ്ചിരിച്ചു.(കാരണം മനസ്സിലായല്ലോ )എന്നാല്‍ എന്റെ  ബ്ലോഗ്‌ അഡ്രസ്‌ അദ്ദേഹത്തിന് നല്‍കാന്‍ സമയം കിട്ടിയില്ല.

എന്തൊക്കെയാണ് എങ്കില്ലും അവസാനം  13 പേരെ മികച്ച വിദ്യാര്‍ഥികള്‍ ആയി തിരഞ്ഞെടുത്തതില്‍ ഒരാള്‍ ഞാന്‍ ആയതില്‍ സന്തോഷിക്കുന്നു.അടുത്ത സംസ്ഥാന തല  ബാലശാസ്ത്ര കോണ്‍ഗ്രസ്‌  മങ്കോമ്പിലെ (ആലപ്പുഴ) നെല്ല് ഗവേഷണ കേന്ദ്രത്തില്‍  ആണ് നടക്കുക.

ഇങ്ങനെ   ഒരു പരിപാടി നടത്തി അതൊരു വന്‍ വിജയം ആക്കി തീര്‍ത്ത KSSP ക്ക് നന്ദി.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: