‘പരിഷത്തും യുവാക്കളും’ ശില്പശാല നടന്നു


കേരളശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലയുടെ ആഭിമുഖ്യത്തിൽ പരിഷത്തിലെ യുവ അംഗങ്ങൾക്കായി ‘പരിഷത്തും യുവാക്കളും’ എന്ന വിഷയത്തിൽ മെയ് 14 നു ശില്പശാല സംഘടിപ്പിച്ചു. അരുവിക്കര എൽ പി എസിൽ വച്ചു നടന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.ബി.ഷാജു ഉദ്ഘാടനം ചെയ്തു. നാട്ടിലെ സാംസ്കാരിക സാമൂഹ്യ പ്രവർത്തനങ്ങളിൽ നിന്നൊക്കെ യുവാക്കൾ വിട്ടുനിൽക്കുന്ന പ്രവണത വർദ്ധിക്കുന്നതായും അരാഷ്ട്രീയത വളർന്നുവരികയും ചെയ്യുന്നുവെന്നും ഉദ്ഘാടകൻ പറഞ്ഞു. യുവാക്കൾ അവനവനിസത്തിലേക്ക് ചുരുങ്ങുന്നതിന്റെ പരിണതഫലമായാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിലേക്ക് തിരിച്ചു വരുന്നത്.  മദ്യപാനം വർദ്ധിക്കാനുള്ള കാരണവും ഇതു തന്നെയാണ്.    പരിഷത്ത് പോലൊരു സംഘടനയിൽ യുവാക്കളുടെ കൂട്ടയ്മക്ക് ചെയ്യാൻ ഒട്ടേറെ കടമകളുണ്ടെന്നും ഉദ്ഘാടകൻ നിർദേശിച്ചു. ആശംസ പ്രസംഗം നടത്തിയ അരുവിക്കര എൽ പി എസ് പ്രഥമാധ്യാപകൻ ശ്രീ.ഗണപതി പോറ്റിക്ക് ആ സ്കൂളിൽ വർഷങ്ങൾക്കു മുമ്പ് പരിഷത്തിലെ യുവജനത നടത്തിയ വേനലവധി ക്യാമ്പിലെ ഓർമകളാണ് പങ്കുവയ്ക്കാനുണ്ടായത്. അന്നത്തെ അധ്യാപകരുടെയെല്ലാം  തുടർപ്രവർത്തനങ്ങൾക്കും ഇന്നത്തെ നേട്ടങ്ങൾക്കുമൊക്കെ പ്രചോദനമായത് അന്തരിച്ച കെ റ്റി എസിന്റെ നേതൃത്വത്തിൽ നടന്ന ആ ക്യാമ്പായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.   മേഖല സെക്രട്ടറി ബിജു അധ്യക്ഷനായിരുന്നു. അരുൺ ശില്പശാലയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ആമുഖം വിശദീകരിച്ചു            തുടർന്ന് ശില്പശാല ആരംഭിച്ചു. മുൻ തിരുവനന്തപുരം ജില്ല പ്രസിഡണ്ട് ബി രമേഷ് മോഡറേറ്ററായിരുന്നു. ശില്പശാലയിൽ പങ്കെടുത്ത മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുമുള്ള യുവാക്കളായ പ്രതിനിധികൾ വിവിധ ഗ്രപ്പുകളായി പിരിഞ്ഞ് 7 വ്യത്യസ്ത വിഭാഗങ്ങളെക്കുറിച്ച് സംസാരിച്ചു. തുടർന്ന് ഈ വിഷയങ്ങളിൽ മുതിർന്ന അംഗങ്ങളും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. പരിഷത്ത് നടത്തിയ വിപ്ലവങ്ങളെ ക്കുറിച്ചു ചർച്ച നടന്നു. തുടർന്ന് ഉച്ചഭക്ഷണശേഷം പരിഷത്ത് സംഘടനയെക്കുറിച്ച് രമേഷ് സംസാരിച്ചു.  അംഗങ്ങളുടെ അഭിപ്രായങ്ങളും അവരുടെ പ്രശ്നങ്ങളും ചർച്ച ചെയ്തു. യുവാക്കൾക്ക് അവരുടെതായ ശൈലി ആവശ്യമാണെന്നും അത് കാലാനുസൃതം പരിഷ്കരിക്കേണ്ടി വരുമെന്നും നിർദേശങ്ങളുണ്ടായി. യുവാക്കളുടെ ഈ പിന്മാറ്റ മനോഭാവത്തിനു കാരണം സമൂഹവും മാതാപിതാക്കളും ആകാം. സൌഹൃദങ്ങളും ഒരു പരിധിവരെ കാരണമാകുന്നുണ്ട്. പരിഷത്ത് ഏറ്റെടുക്കേണ്ട വിഷയങ്ങളെക്കുറിച്ച് യുവാക്കളുടെ നിർദേശങ്ങൾ രേഖപ്പെടുത്തി.  യുവാക്കളെ കേന്ദ്രീകരിച്ചുള്ള ഇത്തരം പരിപാടികൾ പരിഷത്ത് കൂടുതലായി സംഘടിപ്പിച്ചാൽ യുവാക്കൾ സംഘടനയോട് കൂടുതൽ അടുക്കുമെന്നും സംഘടനയെ ആഴത്തിൽ ജനങ്ങളിലേക്കെത്തിക്കാമെന്നും നിർദേശിച്ച് ശില്പശാല സമാപിച്ചു. ഇതിന്റെ തുടർശില്പശാലകൾ മേഖലയിലെ വിവിധ യൂണിറ്റുകളിൽ എല്ലാ മാസവും സംഘടിപ്പിക്കാനും അതിൽ ഓരോ വിഷയങ്ങളിൽ ശാസ്ത്രീയ അപഗ്രഥനം നടത്തി വിവിധ വിഷയങ്ങൾ അവതരിപ്പിക്കാമെന്നും അംഗങ്ങൾ അറിയിച്ചു. ജിജോ കൃഷ്ണൻ, വിനീഷ് കളത്തറ, വിജയൻ,റഫീക്ക്,ജി ജെ പോറ്റി, ശ്യാംകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: