Archive for ജൂലൈ, 2011

വെള്ളനാട്ട് ഓപ്പൺ സ്കൂൾ തുടങ്ങി

വെള്ളനാട് മേഖലയുടെ ആഭിമുഖ്യത്തിൽ ജൂലൈ 9നു വെള്ളനാട് എൽ പി എസിൽ വച്ച് ഓപ്പൺ സ്കൂൾ നടന്നു. പി സുനിൽ കുമാർ, അജിത്.കെ എൽ, ചന്ദ്രദാസ്, വിനോദ് കുമാർ എന്നിവർ ക്ലാസ് എടുത്തു.

സെമിനാർ സംഘടിപ്പിച്ചു.

സ്വാശ്രയവിദ്യാഭ്യാസം അഴിയാക്കുരുക്കുകൾ” എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സെമിനാർ സംഘടിപ്പിച്ചു. ജൂലൈ2 നു തിരുവനന്തപുരം വൈ എം സി എ ഹാളിനു സെമിനാർ നടന്നത്. ഡോക്ടർ ആർ വി ജി മേനോൻ “സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും” എന്ന വിഷയവും ഡോ.എസ് എസ് സന്തോഷ് “സ്വാശ്രയ വിദ്യാഭ്യാസവും മെഡിക്കൽ കോളേജുകളും” എന്ന വിഷയവും ഡോ.കെ എൻ ഗണേഷ് “സ്വാശ്രയവിദ്യാഭ്യാസവും അക്കാദമികസമൂഹവും” എന്ന വിഷയവും അവതരിപ്പിച്ചു സംസാരിച്ചു. പരിഷത്ത് സംസ്ഥാന അധ്യക്ഷൻ ശ്രീ.കെ ടി രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു. തദവസരത്തിൽ ശ്രീ.സി.പി.നാരായണൻ, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി ബിജു  എന്നിവർ സംസാരിച്ചു. പരിഷത്ത് സംസ്ഥാന സെക്രട്ടറീ ടി പി ശ്രീശങ്കർ സ്വാഗതവും ജില്ല സെക്രട്ടറി ജി സുരേഷ് കൃതജ്ഞതയും ആശംസിച്ചു. 150ഓളം പേർ പങ്കെടുത്തു.