സംസ്ഥാന വാര്‍ഷികം അനന്തപുരിയില്‍; സ്വാഗത സംഘം രൂപീകരിച്ചു.


കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 49-ാം വര്‍ഷിക സമ്മേളനം മേയ് 11,12,13 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുകയാണ്. വൈ.എം.സി.എ. ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ സി. പി. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ കെ. ചന്ദ്രിക, ഡോ: ആര്‍. വി. ജി. മേനോന്‍ പരിഷത്ത് സംഘടനാ പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ടി.പി. ശ്രീശങ്കര്‍, ജില്ലാ സെക്രട്ടറി ജി. സുരേഷ് വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ എം.പി.മാരും, നഗര പ്രദേശത്തെ എം.എല്‍.എ മാരും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി. പി നായര്‍, പ്രമുഖ കവയത്രി സുഗതകുമാരി, കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ: എന്‍. ജയകൃഷ്ണന്‍, ഡോ: സി.ജി രാമചന്ദ്രന്‍ നായര്‍ ഡോ:കെ. പി. കണ്ണന്‍ എന്നിവര്‍ രക്ഷാധികാരികളായും, നഗരസഭാ മേയര്‍ കെ. ചന്ദ്രിക ചെയര്‍പേഴ്‌സണായും, പി. ഗോപകുമാര്‍ ജനറല്‍കണ്‍വീനറായും , ജി. സുരേഷ്, സദീറാ ഉദയകുമാര്‍, സന്തോഷ് ഏറത്ത്, ഷിബു അരുവിപ്പുറം എന്നിവര്‍ കണ്‍വീനര്‍മാരായും 250 പേര്‍ അംഗങ്ങളായുള്ള സ്വാഗതസംഘം രൂപീകരിച്ചു. വിവിധ ശാസ്ര്ത – സാംസ്‌കാരിക -സര്‍വ്വീസ് സംഘടനാ നേതാക്കളും ശാസ്ത്രജ്ഞരും വൈസ് ചെയര്‍മാന്‍മാരായിരിക്കും.

രക്ഷാധികാരികൾ: ജില്ലയിലെ എം.പി.മാർ, നഗര പ്രദേശത്തെ എം.എല്‍.എ മാർ, കവയിത്രി സുഗതകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി. പി നായര്‍, കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ: എന്‍. ജയകൃഷ്ണന്‍, ഡോ: സി.ജി രാമചന്ദ്രന്‍ നായര്‍ ഡോ:കെ. പി. കണ്ണന്‍.
ചെയര്‍പേഴ്‌സൺ: നഗരസഭാ മേയര്‍ കെ. ചന്ദ്രിക
ജനറല്‍കണ്‍വീനർ: പി. ഗോപകുമാര്‍
 കണ്‍വീനര്‍മാരായി ജി. സുരേഷ്, സദീറാ ഉദയകുമാര്‍, സന്തോഷ് ഏറത്ത്, ഷിബു അരുവിപ്പുറം സബ്കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായി പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ: വി.എന്‍. മുരളി, എ. കെ. പി. സി. റ്റി. എ, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: വി. രാജേന്ദ്രന്‍ നായര്‍, ബി.ഇ.എഫ്. ഐ. ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍, എന്‍.ജി.ഒ യൂണിയന്‍ സൗത്ത് ജില്ലാ സെക്രട്ടറി സത്യശീലന്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി അശോക് കുമാര്‍, എന്‍.ജി.ഒ. യൂണിയന്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി ശ്രീകുമാര്‍, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി സജീവ്ദത്ത്, കൗണ്‍സിലര്‍ എസ്. വിജയകുമാര്‍, വര്‍ക്കിംഗ് ജേണലിസ്റ്റ് യൂണിയന്‍ ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിമംഗലം, വി.റ്റി. ഷാജഹാന്‍, രാജ് മോഹന്‍ എന്നിവരേയും കണ്‍വീനര്‍മാരായി വി. ഹരിലാല്‍ ബി. രമേഷ്, ആര്‍. ഗിരീഷ് കുമാര്‍, എം. ജി. വാസുദേവന്‍ പിള്ള, കെ. ജി. ഹരികൃഷ്ണന്‍, രാജിത്ത് ജി. സരസാംഗന്‍, വി രവീന്ദ്രന്‍ നായര്‍, നാസിമുദീന്‍ ബാബു, എ.എം. റൈസ് എന്നിവരെയും തെരഞ്ഞെടുത്തു. ഡോ.ഇ. കൃഷ്ണന്‍, ടി.കെ. കൊച്ചു നാരായണന്‍, ഡോ: സി.പി. അരവിന്ദാഷന്‍, ഡോ: ജയപ്രകാശ്, ഡോ: സുബ്രഹ്മണ്യഅയ്യര്‍ എന്നിവരാണ് അനുബന്ധ പരിപാടികളുടെ അക്കാഡമിക് കമ്മറ്റി അംഗങ്ങള്‍..
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: