അനന്തപുരിയിലേക്ക് സ്വാഗതം


കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 49 ആം സംസ്ഥാന വാർഷിക സമ്മേളന പ്രതിനിധികൾക്ക് ചരിത്രമുറങ്ങുന്ന അനന്തപുരിയുടെ മണ്ണിലേക്ക് സ്വാഗതം. ഇത് മൂന്നാം തവണയാണ് തിരുവനന്തപുരം ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനത്തിന് ആതിഥ്യമരുളുന്നത് . മെയ് 11, 12 13 തീയതികളിൽ മണക്കാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുമുള്ള അറുനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പ്രതിനിധികളായെത്തും. മെയ് 11 നു രാവിലെ,  പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. സുനിത നാരായൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹി കേന്ദ്രമായുള്ള സി എസ് ഇ( സെന്റർ ഫോർ  സയൻസ് & എൻ‌വയോണ്മെന്റ്) ഡയറക്ടറായ പത്മശ്രീ. സുനിത നാരായൺ ഡൌൺ  ടു എർത്ത് മാസികയുടെ എഡീറ്റർ കൂടിയാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ വിശദമായ അജണ്ട ചുവടെ.

മെയ് 11, വെള്ളി
രാവിലെ 9 നു രജിസ്ട്രേഷൻ
9.45 : സ്വാഗത ഗാനം
10.00: ഉദ്ഘാടന സമ്മേളനം
സ്വാഗതം: ശ്രീമതി.കെ.ചന്ദ്രിക( ചെയർപേഴ്സൺ, സ്വാഗതസംഘം, ആരാധ്യയായ തിരുവനന്തപുരം മേയർ)
അധ്യക്ഷൻ: ശ്രീ. കെ ടി രാധാകൃഷ്ണൻ (പ്രസിഡണ്ട്, ശാസ്ത്ര സാഹിത്യ പരിഷത്ത്)
ഉദ്ഘാടനം: ഡോ.സുനിത നാരായൺ (ഡയറക്ടർ, CSE ന്യൂ ഡെൽഹി: പ്രശസ്ത പരിസ്ഥിതി സാമൂഹ്യ പ്രവർത്തക)
ആശംസ: ശ്രീ. വി ശിവൻ‌കുട്ടി എം എൽ എ
സാന്നിധ്യം: സർവശ്രീ. എസ് വിജയകുമാർ( വാർഡ് മെമ്പർ, ശ്രീവരാഹം, തിരു. കോർപറേഷൻ)
                                      വി എച് ഷാജഹാൻ( പി റി എ പ്രസി, ഗവ. ജി എച് എസ് എസ് മണക്കാട്)
                                      എം സുകുമാരൻ( ഹെഡ്മാസ്റ്റർ, ഗവ. എച് എസ് മണക്കാട്)
                                       ജെസി ആർ(പ്രിൻസിപാൾ, ഗവ്.ഗേൾസ് എച് എസ് എസ് മണക്കാട്
                                      ലിസി കുര്യാക്കോസ് ( ഹെഡ്മിസ്ട്രസ്, ഗവ്. ടി ടി ഐ, മണക്കാട്)
കൃതജ്ഞത : ശ്രീ. പി ഗോപകുമാർ (ജനറൽ കൺ‌വീനർ, സ്വാഗത സംഘം)
11.30 മുതൽ പ്രതിനിധി സമ്മേളനം
6.30 :സംഗീത സായാഹ്നം ( വി കെ എസും സംഘവും)
7 – 9.30 : പ്രതിനിധി സമ്മേളനം – തുടർച്ച
മെയ് 12 ശനി
9.30 : പ്രതിനിധി സമ്മേളനം
4.00: പി ടി ഭാസ്കര പണിക്കർ അനുസ്മരണ പ്രഭാഷണം: ഡോ.എം വി നാരായണൻ, കാലിക്കറ്റ്  യൂണിവേഴ്സിറ്റി.

വിഷയം: ഉത്തരാധുനികതയും കേരള സമൂഹവും

5.45 : സ്വാഗത സംഘം പരിചയപ്പെടൽ
6.15- 9.30 പ്രതിനിധി സമ്മേളനം തുടർച്ച
മെയ് 13 ഞായർ
9.30: പ്രതിനിധി സമ്മേളനം,
            ഭാവി പരിപാടികൾ
               സമാന്തര സെഷനുകൾ
1.00: സമാപനം
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: