പരിഷത്ത്

                                1962 ല്‍ ആരംഭിച്ച കേരളത്തിലെ ഒരു ജനകീയ പ്രസ്ഥാനമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. 1962 ല്‍ ശാസ്ത്രം സാധാരണക്കാര്‍ക്കു വേണ്ടി, മലയാളത്തില്‍ പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു കൂട്ടം എഴുത്തുകാര്‍ ചേര്‍ന്ന് തുടക്കം കുറിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് ഇന്ന് കേരളത്തിലെ സമഗ്ര പാരിസ്ഥിതിക സാമൂഹ്യ ആരോഗ്യ രംഗങ്ങളിലെ പ്രശ്നങ്ങളിലും വ്യക്തമായ നിലപാടുകളുമായി ഇടപ്പെട്ടു വരുന്നു.  ശാസ്ത്ര സാഹിത്യ പരിഷത്തിന് കേരള സമൂഹത്തില്‍ ശക്തമായ സ്വാധീനമുള്ള ജനകീയ ശാസ്ത്ര പ്രസ്ഥാനമായി വളരാനായത് പരിഷത്തിന്റെ നിലപാടുകളോട് ജനങ്ങള്‍ക്കുള്ള അകമഴിഞ്ഞ പിന്തുണയും പങ്കാളിത്തവും മൂലമാണ്. പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളെ ലോകമെങ്ങുമുള്ള മനുഷ്യ സ്നേഹികള്‍ പ്രതീക്ഷയോടെയാണ് കണ്ടത്. അതുകൊണ്ട്തന്നെയാണ് സമാന്തര നോബല്‍ സമ്മാനം എന്നറിയപ്പേടുന്ന    റൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡ്   പരിഷത്തിന് ലഭിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത്തിന് കേരളത്തിലെ 14 ജില്ലകളിലും ജില്ലാ കമ്മിറ്റികള്‍ ഉണ്ട്. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആസ്ഥാനം വഞ്ചിയൂരിനടുത്ത് കുതിരവട്ടം ലയിനില്‍ സ്ഥിതി ചെയ്യുന്നു.

Advertisements

4 responses to this post.

 1. സംരംഭത്തിന് എല്ലാ വിധ ആശംസകളും…

  മറുപടി

 2. please update with recent news in connection with 49th state conference to be held in tvm.

  മറുപടി

 3. Posted by PUSHKINLAL.G on മേയ് 9, 2012 at 11:37 pm

  WISH ALL SUCCESS TO THE 49TH ANNIVERSARY OF KSSP WHICH HELD ON MAY 11,12,13 ——2012 AT THIRUVANANTHAPURAM………….
  FROM KSSP VARKALA MEGHALA COMMITE
  09-05-2012

  മറുപടി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: