10 മേയ്
അനന്തപുരിയിലേക്ക് സ്വാഗതം
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 49 ആം സംസ്ഥാന വാർഷിക സമ്മേളന പ്രതിനിധികൾക്ക് ചരിത്രമുറങ്ങുന്ന അനന്തപുരിയുടെ മണ്ണിലേക്ക് സ്വാഗതം. ഇത് മൂന്നാം തവണയാണ് തിരുവനന്തപുരം ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനത്തിന് ആതിഥ്യമരുളുന്നത് . മെയ് 11, 12 13 തീയതികളിൽ മണക്കാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുമുള്ള അറുനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പ്രതിനിധികളായെത്തും. മെയ് 11 നു രാവിലെ, പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. സുനിത നാരായൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹി കേന്ദ്രമായുള്ള സി എസ് ഇ( സെന്റർ ഫോർ സയൻസ് & എൻവയോണ്മെന്റ്) ഡയറക്ടറായ പത്മശ്രീ. സുനിത നാരായൺ ഡൌൺ ടു എർത്ത് മാസികയുടെ എഡീറ്റർ കൂടിയാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ വിശദമായ അജണ്ട ചുവടെ.
വിഷയം: ഉത്തരാധുനികതയും കേരള സമൂഹവും
27 ഏപ്രി
ജില്ലാ ബാല ശാസ്ത്ര കോണ്ഗ്രസ് സമാപിച്ചു.
17 ഏപ്രി
ജില്ലാ വാർഷികം സമാപിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആറ്റിങ്ങൽ ഠൌൺ യു പി സ്കൂളിൽ നടന്നു വന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ വാർഷികം സമാപിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ അഡ്വ. എസ് കുമാരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ മുനി. വൈസ് ചെയർമാൻ എം പ്രദീപ് അധ്യക്ഷനായിരുന്നു. തുടർന്ന് ജില്ല്ലാ പ്രസിഡണ്ട് ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ പ്രതിനിധി സമ്മേളനം ആരംഭിച്ചു. ജില്ലാ സെക്രട്ടറി ജി. സുരേഷ് വാർഷിക റിപ്പോർട്ടും ട്രഷറർ സി.ശിവശങ്കരൻ നായർ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി രാജശേഖരൻ സംഘടനാ രേഖ അവതരിപ്പിച്ചു. ഗണിതവർഷവുമായി ബന്ധപ്പെട്ട പ്രത്യേക ക്ലാസ് ഡോ. ഇ. കൃഷ്ണൻ എടുത്തു.
പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട്: ഡോ.വിജയകുമാർ.
വൈസ് പ്രസിഡണ്ടുമാർ: ടി. സരസാംഗൻ, എം ജി വാസുദേവൻ പിള്ള
സെക്രട്ടറി: ബി രമേശ്
ജോയിന്റ് സെക്രട്ടറിമാർ: സദീറ ഉദയകുമാർ, ഷിബു അരുവിപ്പുറം
ട്രഷറർ: എം. വിജയൻ.
ഗോപകുമാർ ഭാവിപ്രവർത്തന രേഖ അവതരിപ്പിച്ചു. സ്വാഗതസംഘം പരിചയപ്പെടലിനു ശേഷം സമ്മേളനം സമാപിച്ചു.
11 ഏപ്രി
വെള്ളനാട് മേഖലാ വാർഷികം
വെള്ളനാട് മേഖലാ വാർഷികം വിതുര ഗവണ്മെന്റ് യു പി എസിൽ നടന്നു. മുൻ ജില്ലാ പ്രസിഡണ്ട് ബി രമേഷ് ഉദ്ഘാടനം ചെയ്തു. പി സുനിൽകുമാർ പ്രസിഡണ്ടായും എൻ വിജയകുമാർ സെക്രട്ടറിയായും വി. സുരേന്ദ്രൻ ട്രഷററായും പുതിയ മേഖല കമ്മറ്റിയെ തെരഞ്ഞെടുത്തു.
11 ഏപ്രി
ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന വിജ്ഞാനോത്സവങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല വിജ്ഞാനോത്സവം ഏപ്രിൽ 23,24 തീയതികളിൽ വെള്ളായണി കാർഷിക കോളേജിൽ വച്ച് നടക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിദ്യാർത്ഥികൾ ചെയ്തുവരേണ്ട പ്രവർത്തനങ്ങൾ ഒന്നും ഇല്ല. റെസിഡൻഷ്യൽ സംവിധാനത്തിലാണ് ഇത്തവണത്തെ കോൺഗ്രസ്. വെള്ളായണിയിൽ താമസിക്കാൻ തയ്യാറെടുത്ത് കുട്ടികൾ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 9446411203, 9447760897 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക
10 ഏപ്രി
ജില്ലാ വാർഷികം
നാല്പത്തിയൊമ്പതാം സംസ്ഥാന വാഷികത്തിനു മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ വാർഷികം ഏപ്രിൽ 14,15 നു ആറ്റിങ്ങൽ ടൌൺ യു പി സ്കൂളിൽ വച്ച് നടക്കും