നെടുമങ്ങാട് മേഖലാ സമ്മേളനം


ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലാ സമ്മേളനം ഡിസംബർ 19നു കൊഞ്ചിറ യു പി എസിൽ   ഡോ. ആര്‍. വി. ജി.മേനോന്‍ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.  സമ്മേളനത്തില്‍ മേഖല പ്രസിഡണ്ട് ശ്രീമതി അംബിക അധ്യക്ഷയായിരുന്നു. ‘കൃഷിയും ജൈവ വൈവിധ്യവും’ എന്ന വിഷയത്തില്‍ ഡോ, എന്‍. കെ. ശശിധരന്‍പിള്ള ക്ലാസ്സെടുത്തു.  മേഖല സെക്രട്ടറി എസ്. വിജയകുമാര്‍ വാർഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ 60 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.  പുതിയ ഭാരവാഹികളായി  പി. വേണുഗോപാല്‍ (പ്രസിഡന്റ്), എ. അമ്പിളി (വൈസ് പ്രസിഡന്റ്), കളത്തറ ബിജു (സെക്രട്ടറി), ആര്‍. വസന്ത (ജോ. സെക്രട്ടറി). എന്നിവരെ തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം ഇടൂ